കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേലൂര്‍ കൊലക്കേസില്‍ 14 സിപിഎമ്മുകാര്‍ കുറ്റക്കാര്‍

  • By Staff
Google Oneindia Malayalam News

തലശേരി: മേലൂരില്‍ പാര്‍ട്ടി വിട്ടു ആര്‍എസ്എസില്‍ ചേര്‍ന്ന രണ്ടു പേരെ വെട്ടിക്കൊന്ന കേസില്‍ 14 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ 26ന് പ്രഖ്യാപിക്കും.

സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര്‍ന്ന മേലൂര്‍ ലെസി നിവാസില്‍ പി.കെ.സുജീഷ് (24), പവിത്രാലയത്തില്‍ മമ്മാലി സുനില്‍ (22) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് 14 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. കേസിലെ 15-ാം പ്രതി എം.സമ്പത്ത്കുമാറിനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടു.

2002 മാര്‍ച്ച് ഒന്നിന് രാത്രി മേലൂര്‍ കലാമന്ദിരത്തിന് സമീപം ചകിരിഷെഡില്‍ കിടുന്നുറങ്ങുകയായിരുന്ന സുജീഷിനെയും സുനിലിനെയും സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

എടക്കണ്ടി ദിനേശന്‍ (43), പന്നിയോടന്‍ ശിവദാസന്‍ (31), എടക്കണ്ടി അശോകന്‍ (38), കല്യാണവീട്ടില്‍ മഹേഷ് (26), കല്യാണവീട്ടില്‍ ജിതേഷ് (25), വലിയമുറ്റത്തെ നിഷാന്ത് (23), ഉച്ചുമ്മല്‍ സത്യന്‍ (36), എന്‍.കെ.ബൈജു (27), മലയനാണ്ടി സുരേഷ്ബാബു (46), പച്ചേയന്‍ ശശി (44), വെള്ളോറ ഇട്ടൂപ്പി പ്രദീപന്‍ (34), വടയില്‍ റനീഷ് (24), നടുക്കണ്ടി രവി (54), ചെറുവാരി പന്നിയോടന്‍ ശ്രീധരന്‍ (64) എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X