ആദ്യഘട്ട പോളിംഗ് 69.78 ശതമാനം
തിരുവനന്തപുരം: ആറു ജില്ലകളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 69.78 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.
ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്- 76.14 ശതമാനം. കുറഞ്ഞ പോളിംഗ് തിരുവനന്തപുരത്താണ്- 64.16. കൊല്ലം-70.27, പത്തനംതിട്ട-68.36, കോട്ടയം-70.96, ഇടുക്കി-72.84 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം.
ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന മണ്ഡലം ചേര്‍ത്തലയാണ്- 79.26. കുറഞ്ഞ പോളിംഗ് തിരുവനന്തപുരം ജില്ലയിലെ വെസ്റില്‍- 51.28.
സംസ്ഥാനത്ത് എക്സിറ്റ് പോളുകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് നളിനി നെറ്റോ അറിയിച്ചു.












Click it and Unblock the Notifications