Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയിലെ നാല് ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ്

കൊല്ലം: ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്ന കൊല്ലം ജില്ലയിലെ നാല് ബൂത്തുകളില്‍ ഏപ്രില്‍ 26ന് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുുപ്പു കമ്മിഷന്‍ തീരുമാനിച്ചു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ഒന്നും ചവറ നിയോജക മണ്ഡലത്തിലെ മൂന്നും ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.

80 ശതമാനത്തിലധികം വോട്ടുകള്‍ രേഖപ്പെടുത്തിയ ജില്ലയിലെ 59 ബൂത്തുകളില്‍ കമ്മിഷന്‍ ഞായറാഴ്ച തിരഞ്ഞെടുപ്പു രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാല് ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

പരിശോധനയില്‍ വോട്ടര്‍മാരുടെ ഒപ്പിനു പകരം വിരലടയാളം പതിപ്പിച്ചുവെന്നും പ്രിസൈഡിംഗ് ഒഫീസര്‍ ഒപ്പിട്ടുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. 22ന് ഈ ബൂത്തുകളില്‍ നടന്ന തിരഞ്ഞെടുപ്പ് ഇതോടെ റദ്ദുചെയ്തിരിക്കുകയാണ്.

ചവറ മണ്ഡലത്തിലെ പന്നയന്നാര്‍കാവ് ശ്രീ വല്ലഭായ് പട്ടേല്‍ സ്മാരക ഹൈസ്കൂള്‍, വടക്കുംതല(ബൂത്ത് നമ്പര്‍ 4 )ഗവ. എല്‍ പി സ്കൂള്‍ അരിനല്ലൂര്‍,(ബൂത്ത് നമ്പര്‍ 66), വടക്കും ഭാഗം എന്‍ എസ് എസ്(ബൂത്ത്നമ്പര്‍ 85), കരുനാഗപ്പള്ളിയിലെ കോഴിക്കോട് എസ് കെ വി യു പി എസ് (ബൂത്ത്നമ്പര്‍ 90) എന്നിവിടങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. നാലു ബൂത്തുകളിലും വോട്ടെടുപ്പില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല.

ചവറയില്‍ 200ഓളം പേരുടെ വിരലടയാളം പതിപ്പിച്ച് പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പിട്ടുവെന്ന കാരണത്താലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. കരുനാഗപ്പള്ളിയില്‍ റീ പോളിംഗ് നടക്കുന്ന ബൂത്തില്‍ 99 വോട്ടര്‍മാരുടെ ഒപ്പിട്ടിരിക്കുന്നത് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെയാണെന്ന് കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+