കാഠ്മണ്ഡുവില്‍ ആറാം ദിവസവും കര്‍ഫ്യൂ
കാഠ്മണ്ഡു: നേപ്പാളിലെ ജ്ഞാനേന്ദ്ര രാജാവിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ തുടര്‍ച്ചയായ ആറാം ദിവസവും കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് കര്‍ഫ്യൂ. ഞായറാഴ്ചത്തേതിനേക്കാള്‍ കര്‍ഫ്യൂവിന്റെ സമയം നാല് മണിക്കൂര്‍ കുറച്ചിട്ടുണ്ട്.
നേപ്പാളില്‍ ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ കാഠ്മണ്ഡുവിലെ റിംഗ് റോഡില്‍ ചൊവ്വാഴ്ച റാലി നടത്താനിരിക്കുകയാണ്. 15 ലക്ഷത്തോളം ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. റാലിക്ക് ഉന്നത നേതാക്കള്‍ നേതൃത്വം നല്‍കും.












Click it and Unblock the Notifications