പ്രമോദ് മഹാജന് ഡയാലിസിസ് തുടരുന്നു
മുംബൈ: സഹോദരനില്‍ നിന്നും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ നില ഗുരുതരമായി തുടരുന്നു.
വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഡയാലിസിസ് തുടരുന്നുണ്ട്. രക്തസമ്മര്‍ദം സാധാരണഗതിയിലാക്കാന്‍ മരുന്നുകള്‍ നല്‍കുന്നുണ്ട്.
എല്ലാ അഞ്ച്-പത്ത് മിനുട്ടിലും മഹാജന്റെ സ്ഥിതി ഡോക്ടര്‍മാര്‍ പരിശോധിച്ചുവരികയാണ്. സ്ഥിതി അല്പമെങ്കിലും മെച്ചപ്പെടാതെ മറ്റൊരു ശസ്ത്രക്രിയ നടത്താനിടയില്ല.












Click it and Unblock the Notifications