കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് സിറ്റിക്ക് ബദലെന്ത്?: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: സ്മാര്‍ട്ട് സിറ്റിക്ക് ബദലായി എന്ത് പദ്ധതിയാണ് പ്രഖ്യാപിക്കാന്‍ കഴിയുകയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

സ്മാര്‍ട്ട് സിറ്റി കരാറിലെ വ്യവസ്ഥകള്‍ ദുരൂഹമല്ല. കരാറിലെ ഏത് വ്യവസ്ഥയോടാണ് എതിര്‍പ്പെന്ന് സിപിഎം വ്യക്തമാക്കണം. തൃശൂര്‍ പ്രസ്ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

സ്മാര്‍ട്ട് സിറ്റി കരാര്‍ തൊഴില്‍ സാധ്യത ഇല്ലാതാക്കുമെന്നു പറയുന്നതില്‍ കഴമ്പില്ല. ദുബായ് ഇന്റര്‍നെറ്റ് സിറ്റി ഒരു സ്വകാര്യ സ്ഥാപനമല്ല. ദുബായ് സര്‍ക്കാരിന്റെ കീഴിലുള്ളതാണത്. അവര്‍ക്കെതിരെ ഇത്തരമൊരു ആരോപണമുന്നയിക്കുന്നത് ദുബായിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കു കൂടി അപകടകരമാണ്. സ്മാര്‍ട്ട് സിറ്റി കേവലം ഒരു പദ്ധതിയായല്ല സര്‍ക്കാര്‍ കാണുന്നത്. ലോകത്തിലെ ഐടി ഭീമന്മാരാണ് സ്മാര്‍ട്ട് സിറ്റി നടപ്പാവുന്നതോടെ കേരളത്തിലേക്ക് വരുന്നത്.

കേരളം ഏറ്റവുമധികം വളര്‍ച്ചാ നിരക്ക് കൈവരിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പശ്ചിമബംഗാളില്‍ സലിം ഗ്രൂപ്പിന് 4000 ഏക്കര്‍ സ്ഥലമാണ് വിട്ടു കൊടുത്തത്. ഇവിടെ നൂറ് ഏക്കര്‍ സ്ഥലമാണ് വിട്ടു കൊടുക്കുന്നത്. യുഡിഎഫിന്റെ വികസനവാദത്തെ എതിര്‍ക്കുന്ന സിപിഎം കേരളത്തിലെയും ബംഗാളിലെയും വികസന പുരോഗതി താരതമ്യം ചെയ്യണം. 29 വര്‍ഷമായി സിപിഎം ഭരിക്കുന്ന ബംഗാളില്‍ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ നാടു വിടുകയാണ്. അതേ സമയം കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ വെല്ലുന്ന സാമ്പത്തിക വളര്‍ച്ചയാണുള്ളത്.

ബംഗാളിലെ സിപിഎം അനുഭവത്തില്‍ നിന്നും തെറ്റ് തിരുത്താന്‍ തയ്യാറാവുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സിപിഎം അതിനു തയ്യാറാവുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണയുടെ കാര്യം പുന:പരിശോധിക്കുമെന്ന് സിപിഎം പറയുന്നത്. ഇത് തെറ്റായ സമീപനമണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെ സ്ഥിരതയുള്ള മതേതര സര്‍ക്കാരിനെ ബാധിക്കുമോ എന്നതാണ് പ്രശ്നം. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് എക്സിറ്റ് പോളിലൂടെ ചില ചാനലുകള്‍ ശ്രമിക്കുന്നത്. എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യബോധമുള്ളതല്ല. സിപിഎം വര്‍ഗീയ പ്രീണനമാണ് നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X