Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതു വന്നാല്‍ വളര്‍ച്ച 3 ശതമാനമാകും: പൂജാരി

കോഴിക്കോട്: യുഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് 9.5 ശതമാനത്തില്‍ നിന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 18 ശതമാനമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ പൂജാരി. ഇടതുമുന്നണിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ വളര്‍ച്ചാനിരക്ക് മൂന്ന് ശതമാനമാകുമെന്നും പൂജാരി പറഞ്ഞു.

വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടാത്തത് അങ്ങനെ ചെയ്താല്‍ പരാജയം സുനിശ്ചിതമാണെന്ന്് അവര്‍ക്കറിയാവുന്നതു കൊണ്ടാണെന്ന് പൂജാരി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനമാണ് ജനങ്ങള്‍ക്കു ആവശ്യമെങ്കില്‍ അവര്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കണം. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ യുഡിഎഫ് വിശ്വസിക്കുന്നില്ലെന്നും ജനാര്‍ദ്ദന്‍ പൂജാരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+