മാരാരിക്കുളം ആവര്‍ത്തിക്കും: മാണി
കോഴിക്കോട്: മാരാരിക്കുളത്ത് സംഭവിച്ചത് മലമ്പുഴയിലും ആവര്‍ത്തിക്കുമെന്ന് മന്ത്രി കെ.എം മാണി. മലമ്പുഴയില്‍ വച്ചു തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും വെട്ടുമെന്നും അത് ചെയ്യുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാകുമെന്നും മാണി പറഞ്ഞു.
വി.എസിന് സിപിഎം സീറ്റ് നല്‍കിയത് തന്നെ സമ്മര്‍ദ്ദം കൊണ്ടാണെന്നും മാണി ചൂണ്ടിക്കാട്ടി. കോഴിക്കോട് പ്രസ് ക്ലബില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി അധികാരത്തിലെത്തില്ല. എത്തിയാലും വി.എസിന് മുഖ്യമന്ത്രിയാവാന്‍ കഴിയില്ല. ഇടതുമുന്നണിയുടെ നേതാവ് വി.എസ്. അച്യുതാനന്ദനല്ല. അച്യുതാനന്ദന്‍ തരംഗമില്ല എന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കോഴിക്കോട് പറഞ്ഞത് അതാണ് വ്യക്തമാക്കുന്നത്. തെളിവാണ്- മാണി പറഞ്ഞു.












Click it and Unblock the Notifications