അഭിപ്രായ സര്‍വേകള്‍ നിരോധിക്കണം: എം.വി.രാഘവന്‍
തൃശൂര്‍: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള അഭിപ്രായ സര്‍വേകള്‍ നിരോധിക്കണമെന്ന് മന്ത്രി എം.വി.രാഘവന്‍. സംസ്ഥാനത്ത് യുഡിഎഫ് അനുകൂലതംരഗമുണ്ടെന്ന് പറയുന്നില്ലെന്നും രാഘവന്‍ വ്യക്തമാക്കി.
ചാനലുകള്‍ ഇപ്പോള്‍ പത്രങ്ങളേക്കാള്‍ മോശമാണ്. ഇന്ത്യാവിഷന്‍ ചാനല്‍ വേണ്ടാത്തതു പറയുന്നുണ്ടെന്നും അത് തങ്ങളുടെ ചാനലല്ലെന്നും രാഘവന്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ല്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്നു സിപിഎം നേതാക്കള്‍ പറയുന്നതിന്റെ അര്‍ത്ഥം വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കില്ലെന്നാണ്. അഞ്ചുകൊല്ലം പ്രതിപക്ഷനേതാവെന്ന നിലയില്‍ കഠിനാധ്വാനം ചെയ്ത വി.എസിനു സീറ്റ് കിട്ടാന്‍ ജനങ്ങളുടെ പ്രതിഷേധം വേണ്ടിവന്നു.
വി.എസിന് ആദ്യം സീറ്റ് നിഷേധിച്ചത് പിണറായി വിജയനു പറ്റിയ അബദ്ധമാണ്. വി.എസിന്റെ നോമിനായായാണ് പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായത്. പിണറായി വി.എസിന്റെ കാലു വാരുമെന്ന് അന്നേ താന്‍ പറഞ്ഞിരുന്നതാണെന്ന് രാഘവന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications