Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീയകക്ഷികളോടുള്ള നയത്തില്‍ മാറ്റമില്ല: പിണറായി

കോഴിക്കോട്: വര്‍ഗീയകക്ഷികളോടുള്ള എല്‍ഡിഎഫിന്റെ നയത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ആര്‍എസ്എസ് വോട്ടിനു വേണ്ടിയാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കെതിരായ കേസുകള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചത്. തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസും യുഡിഎഫും തമ്മില്‍ ധാരണയുണ്ടെന്നും പിണറായി ആരോപിച്ചു. കൊടുവള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

എല്‍ഡിഎഫിന് അധികാരത്തിലെത്താന്‍ ഇനി ഏതാനും സീറ്റുകള്‍ മതിയാവും. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന മിക്കവാറും എല്ലാ സീറ്റുകളും എല്‍ഡിഎഫിനു കിട്ടും.

കൊടുവള്ളിയില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് മുസ്ലിം ലീഗ് സീറ്റ് മുരളീധരനു നല്‍കിയത്. യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ മടുത്താണ് ജനങ്ങള്‍ എല്‍ഡിഎഫിനെ പിന്തണക്കുന്നതെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+