കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീരുമേട്ടില്‍ ബസ് മറിഞ്ഞ് ആറു പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

പീരുമേട്: കെഎസ്ആര്‍ടിസി ബസ് അഴുതയാറ്റിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു.37പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഏറെപ്പേരുടെയും നില ഗുരുതരമാണ്. കുമളിയില്‍നിന്ന് കോട്ടയത്തേക്കു വരികയായിരുന്ന ടി പി 420ാംനമ്പര്‍ ബസാണ് തിങ്കളാഴ്ചരാത്രി 9.20ന് പീരുമേട് ജങ്ഷന് സമീപമുള്ള പാലത്തില്‍നിന്ന് അഴുതയാറ്റിലേക്ക് മറിഞ്ഞത്.

മരിച്ച ആറു പേരും പുരുഷന്മാരാണ്. കോട്ടയം എ ഇ ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കോട്ടക്കല്‍ വെംബ്ലിക്കളത്തല്‍ സ്വദേശി കെ. എന്‍ ശിവാനന്ദന്‍(42), മുറിഞ്ഞപുഴ കണിയാം പറമ്പില്‍ മത്തായി(53), ലപ്പാറക്കുടുത്ത് ചെമ്മണ്ണ് സ്വദേശി വില്‍സന്‍(45), കമ്പം സ്വദേശി അജ്മല്‍ ഖാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി രണ്ടുപേരെ രാത്രി വൈകിയും തിരിച്ചറിഞ്ഞിട്ടില്ല. വീഴ്ചയുടെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ വികൃതമായതാണ് തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കിയത്.

വലിയശബ്ദത്തോടെ 200അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് റോഡരുകിലെ കൈവരികള്‍ തകര്‍ത്താണ് ആറ്റിലേക്കു മറിഞ്ഞത്. നാല്പത്തിരണ്ടോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. കണ്ടക്ടര്‍ രാമകൃഷ്ണനും ഡ്രൈവര്‍ വി.സി.ജോസിനും സാരമായ പരുക്കുണ്ട്.

പിരക്കേറ്റവരെ കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്ക് ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരക്കുകയാണ്. സംഭവമറിഞ്ഞ് ജില്ലാകലക്ടര്‍ കെ. ശശിധര, കട്ടപ്പന ഡി വൈ എസ് പി ഫിലീപ്പോസ് എബ്രഹാം എന്നിവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു അടിയന്തിരസഹായം എത്തിക്കാന്‍നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X