സിപിഎം സര്‍വേകളെ ആശ്രയിക്കുന്നു: കെ.സി.വേണുഗോപാല്‍
കണ്ണൂര്‍: സിപിഎം ജനങ്ങളെ കൈവിട്ട് തിരഞ്ഞെടുപ്പ് സര്‍വേകളെ ആശ്രയിക്കുകയാണെന്ന് മന്ത്രി കെ.സി.വേണുഗോപാല്‍.
രണ്ടും മൂന്നും ഘട്ട തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിയാണ് സിപിഎം സര്‍വേകളെ പ്രചാരണായുധമാക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്നത് യുഡിഎഫായിരിക്കും. സാധാരണ ജനങ്ങളുടെ വികാരം യുഡിഎഫിന് അനുകൂലമാണ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ 58 മണ്ഡലങ്ങളില്‍ ഭൂരിഭാഗവും യുഡിഎഫ് നേടും. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെട്ടിട്ടുണ്ട്. വികസനത്തിന്റെ പേരിലാണ് യുഡിഎഫ് വോട്ട് ചോദിക്കുന്നത്. വികസനം ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യും.
ഭരണപക്ഷത്തിനെതിരെ ജനവികാരമില്ലാത്ത സമീപകാലത്ത് നടന്ന ആദ്യതിരഞ്ഞെടുപ്പാണിത്. അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകുമെന്ന് സിപിഎം പറയാത്തത് അവസരവാദമാണെന്നും വേണുഗോപാല്‍ ആരോപിച്ചു.












Click it and Unblock the Notifications