ലങ്കന്‍ സൈനിക ആസ്ഥാനത്ത് ചാവേര്‍ ആക്രമണം
കൊളംബോ: കൊളംബോയിലെ ശ്രീലങ്കന്‍ സൈനിക ആസ്ഥാനത്ത് ചൊവ്വാഴ്ച ചാവേര്‍ ആക്രമണം നടന്നു. സൈനിക ആസ്ഥാനത്തുണ്ടായ സ്ഫോടനത്തില്‍ അഞ്ചു കാവല്‍ഭടന്‍മാര്‍ കൊല്ലപ്പെട്ടു. ആര്‍മി കമാന്റര്‍ ശരത് ഫൊന്‍സെകക്ക് ഗുരുതരമായി പരിക്കേറ്റു.
സൈനിക ആശുപത്രിക്കു സമീപമാണ് സ്ഫോടനം നടന്നത്. ആര്‍മി കമാന്ററുടെ വാഹനം ലക്ഷ്യമാക്കിയാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആര്‍മി കമാന്ററുടെ വാഹനത്തിന് അകമ്പടി സേവിച്ച അഞ്ച് കാവല്‍ഭടന്‍മാരാണ് കൊല്ലപ്പെട്ടത്.
തമിഴ് പുലികളുമായുള്ള സമാഘധന ചര്‍ച്ച പരാജയപ്പെട്ടതിനു ശേഷം ഉണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.
എങ്ങനെയാണ് സ്ഫോടനം സംഭവിച്ചതെന്ന് അറിവായിട്ടില്ലെന്ന്. ആളപായമുണ്ടായിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മീഡിയാ യൂണിറ്റ് ഓഫീസര്‍ അറിയിച്ചു. മറ്റ് വിവരങ്ങള്‍ അറിവായിട്ടില്ല.
എല്ലാ കവാടങ്ങളിലും ശക്തമായ കാവലുള്ള സൈനിക ആസ്ഥാനത്താണ് ഉന്നത ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്.












Click it and Unblock the Notifications