ജി.പി.കൊയ്രാള നേപ്പാള്‍ പ്രധാനമന്ത്രിയാകും
ദില്ലി: ഗിരിജ പ്രസാദ് കൊയ്രാള അടുത്ത നേപ്പാള്‍ പ്രധാനമന്ത്രിയാകും. പാര്‍ലമെന്റ് പുന:സ്ഥാപിക്കുമെന്ന ജ്ഞാനേന്ദ്ര രാജാവിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഏഴ് പാര്‍ട്ടികളുടെ സഖ്യം യോഗം ചേര്‍ന്നാണ് ജെ.പി.കൊയ്രാളയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ചൊവ്വാഴ്ച നടത്താനിരുന്ന റാലി പിന്‍വലിച്ചു. പകരം കാഠ്മണ്ഡുവില്‍ ആഘോഷപരിപാടികള്‍ നടത്തുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. തെരുവുകളില്‍ ആടിപ്പാടിയും ജനാധിപത്യത്തെ വാഴ്ത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയും തങ്ങളുടെ പ്രക്ഷോഭത്തിന്റെ വിജയം ജനങ്ങള്‍ ആഘോഷിക്കുകയാണ്.
പാര്‍ലമെന്റ് പുന:സ്ഥാപിക്കാനുള്ള ജ്ഞാനേന്ദ്ര രാജാവിന്റെ തീരുമാനം വെള്ളിയാഴ്ച നടപ്പിലാവും.












Click it and Unblock the Notifications