Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ രാജാവിന്റെ പ്രഖ്യാപനം മാവോയിസ്റുകള്‍ തള്ളി

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ് പുന:സ്ഥാപിക്കാനുള്ള ജ്ഞാനേന്ദ്രരാജാവിന്റെ പ്രഖ്യാപനത്തെ നേപ്പാളിലെ മാവോയിസ്റ് സംഘടന തള്ളി. ജനാധിപത്യ പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളൊന്നും രാജാവ് കണക്കിലെടുത്തിട്ടില്ലെന്ന് മാവോയിസ്റുകള്‍ കുറ്റപ്പെടുത്തി.

രാജാധിപത്യത്തിനെതിരെയുള്ള പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും തലസ്ഥാനമായ കാഠ്മണ്ഡുവിലെ പ്രധാനകേന്ദ്രങ്ങളിലും മറ്റു ജില്ലാ കേന്ദ്രങ്ങളിലും ഉപരോധ സമരം സംഘടിപ്പിക്കുമെന്നും മാവോയിസ്റ് നേതാവ് പ്രചന്ദ ഒരു പ്രസ്ഥാവനയില്‍ അറിയിച്ചു. പുതിയ പ്രഖ്യാപനവും സ്വന്തം അധികാരം നിലനിര്‍ത്താനുള്ള രാജാവിന്റെ മറ്റൊരു സൂത്രം മാത്രമാണെന്നും മാവോയിസ്റ്നേതാവ് ആക്ഷേപിച്ചു.

2005ല്‍ രാജാവില്‍നിന്ന് അധികാരം പിടിച്ചെടുക്കുന്നതിനായി ഏഴു പ്രിതിപക്ഷപ്പാര്‍ട്ടി സംഘടനയുമായി മാവോയിസ്റ് നേതൃത്വം12 ഇന പരിപാടി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ രാജാവിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും തുടര്‍നടപടികള്‍ ആലോചിക്കുകയും ചെയ്യുന്ന പ്രതിപക്ഷപ്പാര്‍ട്ടികളുമായുള്ള ധാരണ ഇനി നലനില്‍ക്കില്ലെന്നും മാവോയിസ്റ് നേതൃത്വം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+