ഈജിപ്തില്‍ സ്ഫോടനപരമ്പര: 23 പേര്‍ കൊല്ലപ്പെട്ടു
കെയ്റോ: ഈജിപ്തിലെ വിനോദസഞ്ചാര കേന്ദ്രമായ ദഹാബിലുണ്ടായ സ്ഫോടന പരമ്പരയില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 62 പേര്‍ക്ക് പരിക്കേറ്റു.
സിനായ് റിസോര്‍ട്ടിലെ മാര്‍ക്കറ്റിലും കടലോരത്തുമാണ് സ്ഫോടനങ്ങളുണ്ടായത്. മരിച്ചവരില്‍ 20 ഈജിപ്തുകാരും മൂന്ന് വിദേശികളും ഉള്‍പ്പെടുന്നതായി ഈജിപ്ത് അധികൃതര്‍ അറിയിച്ചു.
പ്രാദേശികസമയം രാത്രി 7.15നാണ് സ്ഫോടനം നടന്നത്. തെരുവീഥികളില്‍ വിനോദസഞ്ചാരികളുടെ കനത്ത തിരക്കുള്ള സമയത്താണ് സ്ഫോടനങ്ങളുണ്ടായത്.












Click it and Unblock the Notifications