ഓഹരി സൂചിക 178 പോയിന്റ് ഉയര്‍ന്നു
മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിനു ശേഷം ഓഹരി വിപണിയില്‍ വീണ്ടും മുന്നേറ്റം. ആദ്യത്തെ രണ്ട് മണിക്കൂര്‍ വ്യാപാരത്തിനുള്ളില്‍ വിപണി 178 പോയിന്റ് ഉയര്‍ന്നു.
കഴിഞ്ഞ മൂന്ന് വ്യാപാരദിനങ്ങളിലായി 392 പോയിന്റ് ഇടിവുണ്ടായ വിപണിയില്‍ ബുധനാഴ്ച വീണ്ടും ഉണര്‍വുണ്ടായി. 178.15 പോയിന്റ് ഉയര്‍ന്ന സൂചിക 11,824.93ലെത്തി. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റിയും 53.20 പോയിന്റ് ഉയര്‍ന്ന് 3515.85ലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, സിപ്ല, ഡോ.റെഡ്ഢി, ബജാജ് ഓട്ടോ, ഹീറോ ഹോണ്ട, മാരുതി ഉദ്യോഗ്, എച്ച്ഡിഎഫ്സി, ടാറ്റ കണ്‍സള്‍ട്ടന്‍സി, സത്യം കമ്പ്യൂട്ടര്‍, ഭെല്‍, എസിസി, ടാറ്റ മോട്ടോര്‍സ്, ഹിണ്ടാല്‍കോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications