കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമോദ് മഹാജന്റെ നിലയില്‍ മാറ്റമില്ല

  • By Staff
Google Oneindia Malayalam News

മുംബൈ: ബിജെപി നേതാവ് പ്രമോദ് മഹാജന്റെ നില ഗുരുതരമായി തുടരുന്നു. 24 മണിക്കൂര്‍ ഡയാലിസിസ് തുടരുന്നുണ്ട്.

കഴിഞ്ഞ 45 മണിക്കൂറായി മഹാജന്റെ നിലയില്‍ യാതൊരു മാറ്റവുമില്ല. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന്റെ നില ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണ്.

മഹാജന്റെ ദേഹത്ത് ഇപ്പോഴും മൂന്ന് വെടിയുണ്ടകളുണ്ട്. അദ്ദേഹത്തിന്റെ നിലയില്‍ മാറ്റം വരാതെ ഇനിയൊരു ശസ്ത്രക്രിയ നടത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവം നടന്ന ദിവസം മഹാജനും അദ്ദേഹത്തെ വെടിവച്ച സഹോദരന്‍ പ്രവീണ്‍ മഹാജനും തമ്മില്‍ എന്തിനെ കുറിച്ചാണ് സംസാരിച്ചതെന്ന് അറിയുന്നതിന് പൊലീസ് മഹാജന്റെ വീട്ടിലെ പരിചാരകനെ ചോദ്യം ചെയ്തു. താനും മറ്റ് കുടുംബാംഗങ്ങളും വീട്ടിനകത്തായിരുന്നുവെന്നും പ്രമോദും പ്രവീണും തമ്മില്‍ നടന്ന സംഭാഷണം തങ്ങള്‍ കേട്ടിട്ടില്ലെന്നുമാണ് പരിചാരകന്‍ പൊലീസിനോട് പറഞ്ഞത്.

പ്രവീണിന്റെ താനെയിലെ വീട്ടില്‍ നിന്നും പൊലീസ് ഒരു ഡയറി കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ അടുത്ത ബന്ധുക്കളുടെയും മറ്റും പേരുകളും വിലാസങ്ങളുമാണുള്ളത്. ഡയറിയില്‍ നിന്നും ചില സൂചനകള്‍ ലഭിക്കുമെന്ന പ്രതീക്ഷയ്ിലാണ് പൊലീസ്.

സംഭവം നടക്കുമ്പോള്‍ മഹാജന്റെ വീട്ടിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ രേഖയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മഹാജന്റെ രക്തം പുരണ്ട വസ്ത്രങ്ങളും വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും വെടിയുണ്ടകളും ലബോട്ടറിയിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X