മാറാട്: നടപടികള്‍ ശരിയെന്ന് ആന്റണി
കോഴിക്കോട്: നിഷ്പക്ഷമായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് മാറാട് സമാധാനം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
മാറാട് പ്രശ്നം കൈകാര്യം ചെയ്തതില്‍ തന്റെ കൈകള്‍ സംശുദ്ധമാണ്. മാറാട് പ്രശ്നവുമായി ബന്ധപ്പെട്ട് തന്റെ മന്ത്രിസഭ കൈകൊണ്ട നടപടികള്‍ സംബന്ധിച്ച രേഖകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണ്. മാറാട് പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ശക്തമായ നടപടികള്‍ തന്റെ സര്‍ക്കാര്‍ കൈകൊണ്ടിരുന്നുവെന്നും അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ കലാപം മലബാറിലാകെ പടരുമായിരുന്നുവെന്നും ആന്റണി വ്യക്തമാക്കി.
മാറാട് സംഭവം സിപിഎം ആസൂത്രണം ചെയ്തതാണെന്നും അത് പുറത്തു കൊണ്ടുവരുന്നതില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആന്റണി പരാജയപ്പെട്ടുവെന്നുമുള്ള കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവനയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ആന്റണി പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ്.അച്യുതാനന്ദന്‍ ന്യൂനപക്ഷ വിരോധിയാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ആന്റണി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇടതുപാര്‍ട്ടികള്‍ പറയുന്നത് ബിജെപിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ്. പിന്തുണ പിന്‍വലിക്കുമോയെന്ന് രണ്ടാം ഘട്ട വോട്ടെടുപ്പിന് മുമ്പ് വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications