ഡിഐസി സ്ഥാനാര്‍ഥികള്‍ വിജയിക്കില്ല: എം.എ.ജോണ്‍
കണ്ണൂര്‍: കെ.മുരളീധരനും കെ.സി.കടമ്പൂരാനും അടക്കം ഡി ഐ സിയുടെ 18 സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഡി ഐ സി (ലെഫ്റ്റ് ഫോറം)നേതാവ് എം.എ ജോണ്‍ അഭിപ്രായപ്പെട്ടു.
ഡി ഐ സി രൂപം കൊണ്ടപ്പോഴുള്ള നയത്തിനു വിരുദ്ധമായി യു ഡി എഫുമായി ധാരണയുണ്ടാക്കുകയും അതില്‍ ലയിക്കാനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്തതില്‍ അണികള്‍ അസംതൃപ്തരാണ്.
മാത്രമല്ല ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ഓരോ ദിവസവും പാര്‍ട്ടിയില്‍നിന്ന് അണികള്‍ പുറത്തു പോകുകയാണ്. അത്തരം പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് സംസ്ഥാനത്തുടനീളം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കാനാണ് തങ്ങളിപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications