ഐജിക്കെതിരെ ഐജിയുടെ മാനനഷ്ടക്കേസ്
തിരുവനന്തപുരം: ദക്ഷിണമേഖലാ ഐജി ടി.പി.സെന്‍കുമാറിനെതിരെ വൈദ്യുതി ബോര്‍ഡിലെ വിജിലന്‍സ് ഐജി ഋഷിരാജ്സിംഗ് മാനനഷ്ടക്കേസ് നല്‍കി.
ഇന്ത്യാ ടുഡേയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ തനിക്ക്് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
മാനനഷ്ടത്തിനു സമാഹരിച്ച പണം എവിടപ്പോയി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ജനാധിപത്യം എന്ന ചിത്രത്തിനും പി.സി.ജോര്‍ജിന്റെ ചില പരാമര്‍ശങ്ങള്‍ക്കുമെതിരെ കേസ് നല്‍കാന്‍ ഐപിഎസ് അസോസിയേഷനു വേണ്ടി പണം ശേഖരിച്ച് ഋഷിരാജ്സിംഗിനു നല്‍കിയിരുന്നുവെന്നും ഇതിനെന്തു സംഭവിച്ചുവെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ ചോദിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ അഭിമുഖം വന്നതിനെ തുടര്‍ന്ന് ക്ഷമാപണം നടത്തണമെന്നും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഋഷിരാജ്സിംഗ് നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് നല്‍കിയത്.












Click it and Unblock the Notifications