മാറാട് കലാപം നടത്തിയത് സിപിഎം: രവി
തിരുവനന്തപുരം: മാറാട് കലാപം ആസൂത്രണം ചെയ്തത് സിപിഎമ്മാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി ആരോപിച്ചു.
ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വയലാര്‍ രവി ഇങ്ങനെ പറഞ്ഞത്.
മാറാട് കലാപത്തിനു പിന്നിലെ സിപിഎമ്മിന്റെ പങ്ക് പുറത്തുകൊണ്ടു വരാന്‍ അന്നത്തെ മുഖ്യമന്ത്രിയായ എ.കെ.ആന്റണിക്ക് ധൈര്യമില്ലായിരുന്നു. ആന്റണി അല്പം കൂടി ധൈര്യം കാട്ടിയിരുന്നെങ്കില്‍ സിപിഎമ്മിന്റെ പങ്ക് പുറത്തുവരുമായിരുന്നുവെന്ന് രവി പറഞ്ഞു.












Click it and Unblock the Notifications