സസ്യാഹാര മഹിമക്കായി ഒരു വോട്ട്
തൃശ്ശൂര്‍: സസ്യാഹാരത്തിന്റെ ഗുണവശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വെജിറ്റേറിയന്‍ കോണ്‍ഗ്രസ് നേതാവ് എ. വി. കെ മൂസദ് ഏഴാം തവണയും തിരഞ്ഞെടുപ്പിനെ നേരിടുന്നു.
കോഴിക്കോട്-1 മണ്ഡലത്തില്‍ നിന്നും മണി അടയാളത്തില്‍ മത്സരിക്കുന്ന മൂസദ് ഇത്തവണ തനിക്ക് 3000ത്തോളം വോട്ടര്‍മാരുടെ പിന്തുണയുണ്ടെന്നവകാശപ്പെടുന്നു. മാംസാഹാരം വെടിഞ്ഞ് സസ്യഭുക്കുകളായി മാറുകയെന്നതാണ് മൂസദ് വോട്ടര്‍മാര്‍ക്കു നല്‍കുന്ന സന്ദേശം. ഇതുതന്നെയാണ് മൂസദിന്റെ പ്രചാരണവിഷയവും.
കാന്‍സര്‍,ഹൃദയസ്തംഭനം പോലുളള രോഗങ്ങള്‍ കേരളീയര്‍ക്കിടയില്‍ ക്രമാതീതമായി വര്‍ദ്ധിക്കാനുണ്ടായ കാരണം ഭക്ഷണരീതിയിലെ കൃത്യതയില്ലായ്മയും മാംസാഹാരത്തിന്റെ അളവ് കൂടിയതുമാണെന്ന് മൂസദ് ഓര്‍മ്മിപ്പിക്കുന്നു. ഏറെയാളുകള്‍ മൂസദിന്റെ അഭിപ്രായത്തോടും രീതികളോടും യോജിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ മൂസദിന്റെ വിജയസാധ്യതയെക്കുറിച്ച് ഇവര്‍ക്ക് ആശങ്കയുണ്ട്. കാരണം മൂസദിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂടുതലാളുകളില്ല എന്നതുതന്നെ.
മൂസദിനൊപ്പമുള്ള പലരും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് മനം മാറിയെത്തിയവരാണ്. അടുത്ത തലമുറയെങ്കിലും തങ്ങളോടൊപ്പമുണ്ടാകുമെന്ന് മുസദും സംഘവുംപ്രത്യാശ പ്രകടിപ്പിക്കുന്നു.












Click it and Unblock the Notifications