രണ്ടാം ഘട്ടം: പ്രചാരണം വ്യാഴാഴ്ച തീരും
തിരുവനന്തപുരം: ആറു ജില്ലകളില്‍ നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പ്രചാരണം വ്യാഴാഴ്ച സമാപിക്കും.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറു ജില്ലകളിലാണ് ഏപ്രില്‍ 29 ശനിയാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പെടുന്നു.
66 സീറ്റുകളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി, ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍, ബിജെപി നേതാവ് ഒ.രാജഗോപാല്‍ തുടങ്ങിയ പ്രമുഖനേതാക്കള്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നവരാണ്.
2001ലെ തിരഞ്ഞെടുപ്പില്‍ ഈ ജില്ലകളില്‍ 49 സീറ്റും യുഡിഎഫാണ് നേടിയിരുന്നത്. 17 സീറ്റ് മാത്രമേ എല്‍ഡിഎഫിന് ലഭിച്ചിരുന്നുള്ളൂ.












Click it and Unblock the Notifications