ഇരുമുന്നണികളും വര്‍ഗീയം: രാജ്നാഥ്സിംഗ്
കോഴിക്കോട്: എപ്പോഴും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും വര്‍ഗീയകക്ഷികളാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് രാജ്നാഥ്സിംഗ്.
ബിജെപി ഒരിക്കലും ദേശീയ രാഷ്ട്രീയത്തില്‍ വര്‍ഗീയ കാര്‍ഡ് കളിച്ചിട്ടില്ലെന്നും ബിജെപിയാണ് ഏറ്റവും മതേതര സ്വഭാവമുള്ള പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോട്ടെത്തിയ രാജ്നാഥ്സിംഗ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
വര്‍ഗീയ കാര്‍ഡ് കളിക്കുന്നതില്‍ ഇരുമുന്നണികളും പരസ്പരം മത്സരിക്കുകയാണ്. യുപിഎ സര്‍ക്കാരിനെ പിന്തുണക്കുന്ന സിപിഎം മുസ്ലിം രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുന്നയിച്ചും അമേരിക്കന്‍ പരിപാടികളാണ് മന്‍മോഹന്‍സിംഗ് നടപ്പിലാക്കുന്നതെന്ന് ആരോപിച്ചും ന്യൂനപക്ഷവോട്ട് നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമായി പ്രാധാന്യമില്ലാത്ത പാര്‍ട്ടിയാണെന്നും നേതാവിനെ നിയമിക്കുന്നത് അവരുടെ ആഭ്യന്തരകാര്യമാണെന്നും രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് രാജ്നാഥ് പറഞ്ഞു. വി.പി.സിംഗ് രൂപീകരിച്ച പുതിയ പാര്‍ട്ടിയെ കുറിച്ച് അഭിപ്രായം പറയാന്‍ രാജ്നാഥ് വിസമ്മതിച്ചു.












Click it and Unblock the Notifications