ഡിഐസിയുമായി ബന്ധം തുടരും: ചെന്നിത്തല
കൊച്ചി: ഡിഐസിയുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം മെച്ചപ്പെട്ടെന്നും തിരഞ്ഞെടുപ്പിനു ശേഷവും ബന്ധം തുടരുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ഇരുപാര്‍ട്ടികളും തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചു. ഇപ്പോള്‍ ഇരുവരും ഒന്നിച്ചാണ് നീങ്ങുന്നത്- രമേശ് പറഞ്ഞു. ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ മാനിച്ചാണ് യുഡിഎഫ് ഭരണം നടത്തിയത്. ഏറെ സുതാര്യമായിരുന്നു ഭരണ.ം അതേ സമയം എല്‍ഡിഎഫ് ഭരണ കാലത്ത് ധാരാളം അഴിമതി നടന്നിരുന്നു.
ലാവ്ലിന്‍, മാനവീയം തുടങ്ങിയ പദ്ധതികളില്‍ വന്‍ അഴിമതി നടന്നു. ജനകീയാസൂത്രണം സ്വജന പക്ഷപാതപരമായിരുന്നു. പദ്ധതിയുടെ 40 ശതമാനം സിപിഎമ്മിന്റെ ആള്‍ക്കാര്‍ക്കായാണ് വിനയോഗിച്ചത്. പഞ്ച നക്ഷത്ര ആശുപത്രി ഉള്‍പ്പടെ 460 കോടി രൂപ ആസ്തിയുള്ള മാര്‍ക്സിസ്റ് പാര്‍ട്ടി ഇന്നൊരു കോര്‍പറേറ്റ് സ്ഥാപനമാണ്.
പല മാധ്യമങ്ങളും യുഡിഎഫിനെ കരിവാരിത്തേക്കുകയാണെന്നും എക്സിറ്റ് പോളുകള്‍ അതിന്റെ ഭാഗമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മാറാട് കലാപം ആസൂത്രണം ചെയ്തത് സിപിഎമ്മാണെന്ന വയലാര്‍ രവിയുടെ ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ഇക്കാര്യത്തെ കുറിച്ച് അദ്ദേഹവുമായി സംസാരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications