റീപോളിംഗ് 50 ശതമാനം പിന്നിട്ടു
12.30 പിഎം
കൊല്ലം: റീപോളിംഗ് നടക്കുന്ന കരുനാഗപ്പള്ളിയിലെയും ചവറയിലെയും ബൂത്തുകളില്‍ പന്ത്രണ്ട് മണിയോടെ പോളിംഗ് 50 ശതമാനം പിന്നിട്ടു.
കരുനാഗപ്പള്ളിയിലെ തൊണ്ണൂറാം നമ്പര്‍ ബൂത്തില്‍ ആകെയുള്ള 1050 വോട്ടുകളില്‍ 550 ലേറേ വോട്ടുകള്‍ ഉച്ചയോടെ പോള്‍ ചെയ്തു. ചവറയിലെ മൂന്നു ബൂത്തുകളില്‍ 45 ശതമാനത്തിനും 50 ശതമാനത്തിനും ഇടയ്ക്ക് വോട്ടുകള്‍ പോള്‍ ചെയ്ടിട്ടുണ്ട്. നാലു ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണപ്പെട്ടു.
നാല് ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി
കൊല്ലം: ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടന്ന കൊല്ലം ജില്ലയിലെ നാല് ബൂത്തുകളില്‍ ഏപ്രില്‍ 26 ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് ആരംഭിച്ചു.
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ഒന്നും ചവറ നിയോജക മണ്ഡലത്തിലെ മൂന്നും ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. ചവറ മണ്ഡലത്തിലെ പന്നയന്നാര്‍കാവ് ശ്രീ വല്ലഭായ് പട്ടേല്‍ സ്മാരക ഹൈസ്കൂള്‍, വടക്കുംതല(ബൂത്ത് നമ്പര്‍ 4 )ഗവ. എല്‍ പി സ്കൂള്‍ അരിനല്ലൂര്‍,(ബൂത്ത് നമ്പര്‍ 66), വടക്കും ഭാഗം എന്‍ എസ് എസ്(ബൂത്ത്നമ്പര്‍ 85), കരുനാഗപ്പള്ളിയിലെ കോഴിക്കോട് എസ് കെ വി യു പി എസ് (ബൂത്ത്നമ്പര്‍ 90) എന്നിവിടങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയില്‍ വോട്ടര്‍മാരുടെ ഒപ്പിനു പകരം വിരലടയാളം പതിപ്പിച്ചുവെന്നും പ്രിസൈഡിംഗ് ഒഫീസര്‍ ഒപ്പിട്ടുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.












Click it and Unblock the Notifications