മറയൂരില്‍ 2 കോടി രൂപയുടെ ചന്ദനം പിടിച്ചു
മറയൂര്‍: വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ടണ്‍ ചന്ദനം വനപാലകര്‍ പിടികൂടി. മറയൂര്‍ പള്ളനാട്ടില്‍ കല്ലറക്കല്‍ ജോസ് കുട്ടിയുടെ വീടിനു പുറകിലത്തെ മുറിയിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്.
റിസര്‍വ്വ് ഫോറസ്റിലെ പലമരങ്ങളില്‍നിന്നായി വെട്ടിയെടുത്തതാണ് ചന്ദനത്തടികള്‍. ചിലതിന് 74ക്യൂബിക് മീറ്റര്‍വരെ വണ്ണമുണ്ട്. പിടിച്ചെടുത്ത ചന്ദനത്തിന് വിപണിയില്‍ രണ്ടുകോടി രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജോസ് കുട്ടിയുടെ ജോലിക്കാരനെ അറസ്റുചെയ്തിട്ടുണ്ട്. ജോസ്കുട്ടി ഒളിവിലാണ്.
റസര്‍വ്വ് വനത്തില്‍നിന്നു ചന്ദനം മുറിച്ചു കടത്തിയ മറ്റുമൂന്നുപേരെയും വനപാലകര്‍ അറസ്റുചെയ്തിട്ടുണ്ട്. അവരുപയോഗിച്ചിരുന്ന ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്. പള്ളനാട് സ്വദേശികളായ ബലകൃഷ്ണന്‍,രാജശേഖരന്‍.ബിംഗ് രാജ് എന്നിവരാണ് പിടിയിലായത്.












Click it and Unblock the Notifications