എല്‍ ഡി എഫ് 85 സീറ്റു നേടും: വെള്ളാപ്പള്ളി
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ 85ല്‍കുറയാത്ത സീറ്റുനേടി എല്‍ ഡി എഫ് അധികാരത്തിലേറുമെന്ന് എസ് എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എസ് എന്‍ ഡി പി യുടെ രാഷ്ട്രീയനയം അവര്‍ക്ക് എത്രത്തോളം ഗുണംചെയ്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും എസ് എന്‍ ഡി പിയുടെ സ്വാധീനത്തെ ചെറുതാക്കികാണാന്‍ ശ്രമിക്കുന്നത് യു ഡി എഫിന് ദോഷം ചെയ്യുമെന്നും നടേശന്‍ മുന്നറിയിപ്പുനല്‍കി.
കേസരി സ്മാരക ട്രസ്റിന്റെ ജനവിധി 2006പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നടേശന്‍. എസ് എന്‍ ഡി പിയുടെ പൊതുനിലപാടിനെതിരെ ആദ്യഘട്ടത്തില്‍നടന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്നും ഇത്തരം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍കൊണ്ടൊന്നും യു ഡി എഫിന് വിജയം നേടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാലകൃഷ്ണപ്പിള്ളയോട് യോഗം ഒരാവശ്യവും മുന്നോട്ടു വെച്ചിട്ടില്ലെന്നും അച്ഛനും മകനുമുള്‍പ്പെട്ട പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് അവരുടേതെന്നും നടേശന്‍ ആരോപിച്ചു.
ശക്തമായ നിലപാടിന്റെ പേരിലാണ് എല്‍ ഡി എഫിനെ യോഗം പിന്തുണക്കുന്നത്. ഏറ്റവും കൂടുതല്‍ എല്‍ ഡി എഫിസ്ഥാനാര്‍ത്ഥികള്‍ കൊല്ലം ജില്ലിയില്‍നിന്നാണ് ജയിക്കാന്‍ പോകുന്നതെന്നും ഈ എല്‍ ഡി എഫ് തരംഗത്തില്‍ ഗണേശനെപ്പോലെയുള്ള ചിലരൊഴികെ മറ്റുള്ളവരെല്ലാം തോറ്റമ്പുമെന്നും നടേശന്‍ പറഞ്ഞു.
എസ് എന്‍ ഡി പി വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്ന എം എം ഹസ്സന്റെ പ്രസ്ഥാവനയെക്കുറിച്ചു ചോദിച്ചപ്പോള്‍ മുമ്പ് ഹസ്സന്റെ ഭാര്യാ പിതാവ് യോഗത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചു വന്നിരുന്നുവെന്നും കഴിവുകേട് കൊണ്ട് സീറ്റുകിട്ടാതായപ്പോഴാണ് ഹസ്സന് എസ് എന്‍ ഡി പിയെ കൊള്ളാതായതെന്നും നടേശന്‍ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തോട് തങ്ങള്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങളുടെ ആവശ്യങ്ങളെപ്പറ്റി അവര്‍ക്ക് അറിയാം. തങ്ങളെ സ്നേഹിക്കുന്നവരെ തിരിച്ചുസ്നേഹിക്കുകയും എതിര്‍ക്കുന്നവരെഎതിര്‍ക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്-ഡി ഐ സി ലയനം നടക്കുമെന്നതില്‍ സംശയമില്ല. ഗവര്‍ണര്‍ പദം എന്ന ഗംഗാ ജലം കാത്ത് ശരശയ്യയില്‍ കിടക്കുകയാണ് കെ.കരുണാകരന്‍- നടേശന്‍ പറഞ്ഞു












Click it and Unblock the Notifications