തെക്കന്‍ ജില്ലകളില്‍ വി.എസ് തരംഗം: താമരാക്ഷന്‍
മലപ്പുറം: തെക്കന്‍ ജില്ലകളില്‍ വി.എസ് തരംഗമാണുണ്ടായതെന്നും അതിനെ ഒരു മാഫിയാശക്തിക്കും തടയാനാവില്ലെന്നും ആര്‍എസ്പി നേതാവ് എ.വി.താമരാക്ഷന്‍.
തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍വിജയം നേടും. ഉമ്മന്‍ചാണ്ടി മാഫിയകളുടെ രാജാവാണെന്നും താമരാക്ഷന്‍ ആരോപിച്ചു.
ആന്റണിയുടെ കാലത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും അന്ന് ആന്റണി അതിന് സമ്മതിച്ചില്ല. അദ്ദേഹത്തെ പുറത്താക്കി ഉമ്മന്‍ചാണ്ടി വന്നപ്പോള്‍ മാത്രമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ കടം വാങ്ങിയ 30,000 കോടി രൂപ എന്തു ചെയ്തുവെന്ന് വ്യക്തമാക്കണം. തിരഞ്ഞെടുപ്പിനു ശേഷം ആര്‍എസ്പികളുടെ ഏകീകരണത്തിന് സാധ്യതയുണ്ടെന്നും തങ്ങള്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും താമരാക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications