നേപ്പാളില്‍ 300 പേരെ മോചിപ്പിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി. ജനാധിപത്യം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ മുന്നൂറോളം പേരെ മോചിപ്പിച്ചു.
രാജാവിനെതിരെ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചതോടെ മൂന്നാഴ്ച നീണ്ടു നിന്ന പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.
ബുധനാഴ്ചയോടെ കാഠ്മണ്ഡുവില്‍ ജനജീവിതം സാധാരണനിലയിലായി. മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications