ലങ്കയില്‍ തമിഴ് മേഖലയില്‍ വ്യോമാക്രമണം
കൊളംബോ: ശ്രീലങ്കന്‍ വ്യോമസേന തമിഴ് പുലികള്‍ക്കെതിരെ ആക്രമണം പുനരാരംഭിച്ചു. ആക്രമണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു.
തമിഴ് പുലികളുടെ മേഖലയായ ട്രിങ്കോമാലി ജില്ലയിലെ മേട്ടൂര്‍ ഓള്‍ഡ് ജെട്ടിയിലാണ് വ്യോമസേന ബുധനാഴ്ച ആക്രമണം നടത്തിയത്. തമിഴ് മേഖലയിലെ ലക്ഷ്യസ്ഥാനത്ത് എത്താനാവാതെ പോയ ജെറ്റ് ജെട്ടിയില്‍ പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ട് ശ്രീലങ്കന്‍ നാവികസേനയുടെ രണ്ട് നാവികരും ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ച കൊളംബോയിലെ ലങ്കന്‍ ആര്‍മി ആസ്ഥാനത്ത് നടന്ന ചാവേര്‍ ആക്രമണത്തെ തുടര്‍ന്നാണ് വ്യോമസേന ആക്രമണം പുനരാംരംഭിച്ചത്. സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. സേനാ മേധാവിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications