സര്‍ഖാവിയുടെ വീഡിയോ ടേപ്പ് ഇന്റര്‍നെറ്റില്‍
പാരീസ്: അല്‍ ഖെയ്ദ നേതാവ് അബു മുസബ് അല്‍ സര്‍ഖാവിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷമായി. ഇറാഖില്‍ അമേരിക്ക തോല്പിക്കപ്പെടുമെന്ന് ടേപ്പില്‍ സര്‍ഖാവി പറഞ്ഞു.
പുതിയതായി വികസിപ്പിച്ച മിസൈലും ടേപ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ ആയുധം അമേരിക്കയ്ക്കെതിരായ പോരാട്ടങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് സര്‍ഖാവി വ്യക്തമാക്കി.
സര്‍ഖാവിയുടെ തലയ്ക്ക് 2.50 കോടി ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.












Click it and Unblock the Notifications