ഓഹരി സൂചിക വീണ്ടും 12,000 പോയിന്റ് കടന്നു
മുംബൈ: ആഴ്ചയിലെ ആദ്യദിവസങ്ങളിലെ ഇടിവില്‍ നിന്ന് തിരിച്ചുകയറിയ ഓഹരി സൂചിക വീണ്ടും 12,000 പോയിന്റ് കടന്നു.
വ്യാഴാഴ്ച സൂചിക ആദ്യത്തെ അഞ്ച് മിനുട്ട് വ്യാപാരത്തിനുള്ളില്‍ 147.72 പോയിന്റ് ഉയര്‍ന്ന് 12,086.25ലെത്തി. ഓഹരി സൂചിക ബുധനാഴ്ച 292 പോയിന്റ് ഉയര്‍ന്നിരുന്നു.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 43.20 പോയിന്റ് ഉയര്‍ന്ന് 3,598.95ലെത്തി. നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 16.95 രൂപ വര്‍ധിച്ച് 994.80ലെത്തി.
ഭെല്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, ബജാജ് ഓട്ടോ, ടാറ്റ കണ്‍സള്‍ട്ടന്‍സി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ ഹീണ്ടോ, എച്ച്ഡിഎഫ്സി ലിമിറ്റഡ്, സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, സത്യം കമ്പ്യൂട്ടര്‍, മാരുതി ഉദ്യോഗ് എന്നീ കമ്പനികളും നേട്ടമുണ്ടാക്കി. അതേ സമയം ഒഎന്‍ജിസി, ഇന്‍ഫോസിസ് ടെക്നോളജീസ് എന്നീ കമ്പനികള്‍ക്ക് വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് നേട്ടമുണ്ടാക്കാനായില്ല.












Click it and Unblock the Notifications