അര്‍ജുന്‍സിംഗ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും
ദില്ലി: മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണസീറ്റ് വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന അഞ്ച് മെഡിക്കല്‍ കോളജിലെയും വിദ്യാര്‍ത്ഥികളുമായി നേരിട്ടു ചര്‍ച്ചനടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗ് അറിയിച്ചു.
ദില്ലിയിലെ അഞ്ച് മെഡിക്കല്‍ കോളജുകളിലെയും ജൂനിയര്‍ ഡോക്ടര്‍മാരും സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ തീരുമാനം. വിദ്യാര്‍ത്ഥികളുടെ സമരത്തെത്തുടര്‍ന്ന് മുന്ന് കോളജുകളിലെ ഒന്നും രണ്ടും വര്‍ഷമെഡിക്കല്‍പരീക്ഷകള്‍ നീട്ടിവെച്ചിട്ടുണ്ട്.












Click it and Unblock the Notifications