Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങി

ദില്ലി: മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ദില്ലിയിലെ അഞ്ച് മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

മൗലാനാ ആസാദ് മെഡിക്കല്‍ കോളജ്, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജ്, ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കല്‍ സയന്‍സസ്, വര്‍ദ്ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് സമരം നടക്കുന്നത്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്ത സമരത്തിന് ദില്ലിയിലെ മിക്ക ഡോക്ടര്‍മാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നടക്കാനിരിക്കുന്ന രണ്ടും നാലും സെമസ്റര്‍ മെഡിക്കല്‍ പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിക്കുമെന്നറിയിച്ചിട്ടുണ്ടെന്ന് മൗലാനാ ആസാദ് ഡെന്റല്‍ കോളെജിലെ പ്രിന്‍സിപ്പാള്‍ ഡോ.മഹേഷ് വര്‍മ പറഞ്ഞു.

എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനാല്‍ തീരുമാനിച്ച സമയത്തുതന്നെ പരീക്ഷകള്‍ നടത്തുമെന്നും ബഹിഷ്കരിക്കുകയെന്നത് വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംവരണം ഉയര്‍ത്താനുള്ള സര്‍ക്കാര്‍തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികല്‍ ബുധനാഴ്ച മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗിന്റെ വസതിക്കു നേരെ പ്രകടനം നടത്താന്‍ തുനിഞ്ഞതിനെത്തുടര്‍ന്ന് പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+