ഗുലാം നബി ആസാദ് 58,015 വോട്ടിന് ജയിച്ചു
ജമ്മു: ബദെര്‍വാ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 58,015 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥി കുശാല്‍ കോട്വാലിനെ ആസാദ് തോല്പിച്ചത്.
പോള്‍ ചെയ്ത 66,129വോട്ടില്‍ ആസാദിന് 62,072 വോട്ട് ലഭിച്ചു. കോട്വാളിന് കിട്ടിയത് 4,057 വോട്ട് മാത്രമാണ്.
ജമ്മു കശ്മീരിലെ ബദെര്‍വാ, പട്ടാന്‍, സങ്ക്രമ, റാഫിബാദ് എന്നീ മണ്ഡലങ്ങളില്‍ ഏപ്രില്‍ 24നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications