പിന്തുണ പിന്‍വലിക്കില്ല: പ്രകാശ് കാരാട്ട്
ദില്ലി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തങ്ങള്‍ ആലോചിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
സിപിഎം തിരഞ്ഞെടുപ്പിനു ശേഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന എ.കെ.ആന്റണിയുടെ പ്രസ്താവന ഇടതു നേതാക്കളുടെ വാക്കുകള്‍ വളച്ചൊടിച്ചതാണ്. അതേ സമയം യുപിഎ സര്‍ക്കാരിന്റെ പല നയങ്ങളോടും തങ്ങള്‍ക്കു യോജിപ്പില്ലെന്നും തിരഞ്ഞെടുപ്പിനു ശേഷം ഇതിനെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും കാരാട്ട് പറഞ്ഞു.
എല്‍ഡിഎഫിന് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഒരു ദിവസത്തെ യോഗം മതിയാകും. പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള സമയമല്ലിത്. നല്ല പ്രതിപക്ഷനേതാവിന് നല്ല മുഖ്യമന്ത്രിയുമായാകാം എന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന എ.കെ.ആന്റണിയ്ക്കുള്ള മറുപടിയാണെന്നും കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications