പ്രമോദ് മഹാജന്റെ നില ഗുരുതരമായി തുടരുന്നു
മുംബൈ: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ നില ഗുരുതരമായി തുടരുന്നതായി മുംബൈ ഹിന്ദുജ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി മഹാജന്റെ നിലയില്‍ യാതൊരു മാറ്റവുമില്ല. ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററിലാണ്. ഡയാലിസിസും തുടരുന്നുണ്ട്.
മഹാജന്റെ ആരോഗ്യനിലയെ കുറിച്ച് അറിയുന്നതിനായി ഹിന്ദുജ ആശുപത്രിയില്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുകയാണ്. വിവിധ സ്ഥലങ്ങളില്‍ മഹാജന്റെ ജീവനു വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനകളും പൂജനകളും നടത്തുന്നുണ്ട്.
അതിനിടെ മഹാജനെ സഹോദരന്‍ പ്രവീണ്‍മഹാജന്‍ വെടിവച്ച സംഭവവുമായി ബന്ധപ്പെട്ട് മുംബൈയിലെ വ്യവസായി ഉദയ് മിശ്രയെ പൊലീസ് ചോദ്യം ചെയ്തു. ഒരു ബിസിനസ് ഇടപാടില്‍ പ്രവീണ്‍ 8.5 ലക്ഷം രൂപ തട്ടിയതായി ഉദയ് മിശ്ര ആരോപിച്ചിരുന്നു.
രണ്ട് ലക്ഷ്വറി ബസുകള്‍ വാങ്ങുന്നതിനായി മിശ്ര പ്രവീണിന് 17 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പ്രവീണ്‍ ഒരു ബസ് മാത്രമേ നല്‍കിയുള്ളൂവെന്ന് മിശ്ര പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
പ്രവീണ്‍ സാമ്പത്തികപ്രശ്നങ്ങള്‍ നേരിട്ടിരുന്നുവോയെന്ന് പ്രമോദ് മഹാജനോട് പ്രവീണ്‍ സഹായം ആവശ്യപ്പെട്ടിരുന്നോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications