കശ്മീരില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വ്യാഴാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത താവ്രവാദി ആക്രമണങ്ങളില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു പൊലാസുകാരന് പരിക്കേറ്റു.
ഹെഡ് കോണ്‍സ്റബിള്‍ ഗുലാം ഖാദിര്‍ ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. തെക്കന്‍ കശ്മീരിലെ ത്രാലില്‍നിന്ന് അവാന്തിപൂരിലെക്കു പോവുകയായിരുന്ന ഗുലാമിന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഗുലാം മരിച്ചുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി അക്രമികള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
വടക്കന്‍ കശ്മീരിലെ ബന്ദിപ്പൂരിലുണ്ടായ മറ്റൊരാക്രമണത്തിലാണ് കോണ്‍സ്റബില്‍ നസീര്‍ അഹമ്മദ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി അപരിചിതനായ തോക്കുധാരിയാണ് അഹമ്മദിനും സഹപ്രവര്‍ത്തകനും നേരെ നിറയൊഴിച്ചത്. സാരമായ പരിക്കേറ്റ നസീര്‍ അഹമ്മദ് വ്യാഴാഴ്ച രാത്രി ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റ പൊലീസുദ്യോഗസ്ഥന്‍ ചികിത്സയിലാണ്.












Click it and Unblock the Notifications