തിരഞ്ഞെടുപ്പിനു ശേഷം സിപിഎം പിളരും: ഹസ്സന്‍
കണ്ണൂര്‍: തിരഞ്ഞെടുപ്പിനു ശേഷം സിപിഎ പിളരുമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍.
എല്‍ ഡി എഫ് ഇടതു ജാതീയ മുന്നണിയായി മാറിയെന്നും കമ്യൂണലിസമാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. അധികാരമോഹവും വിഭാഗീയതയും അഴിമതിയും കാരണം തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മില്‍ പിളര്‍പ്പുണ്ടാകും. അപ്പോള്‍ പിണറായിയും അച്യുതാനന്ദനും രണ്ട് പാര്‍ട്ടിയിലായിരിക്കും.
തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നില്ല അതുകൊണ്ട് ജാതി വികാരം ആളിക്കത്തിക്കുകയാണ്. ജമാഅത്തെ, പി ഡി പി സംഘടനകളിലൂടെ നടത്തുന്ന ന്യൂനപക്ഷ പ്രീണനനയം അതിന്റെ ഭാഗമാണ് ഹസ്സന്‍ ആരോപിച്ചു.
ആദര്‍ശത്തിന്റെ ഒരു കണികപോലും ഇടതുമുന്നണിയില്‍ അവശേഷിക്കുന്നില്ല. വി.എസിന് സീറ്റുനിഷേധിച്ചപ്പോള്‍ നാടൊട്ടുക്കും പ്രകടനം നടത്തിയ പാര്‍ട്ടിക്കാര്‍ പിണറായിയുടെ കോലം കത്തിച്ചു. ബംഗാളില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി ആരെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. കേരളത്തില്‍ അതിന് ഒരു ഡസന്‍ നേതാക്കളുണ്ടെന്നാണ് പോളിറ്റ്ബ്യൂറോ അംഗം എസ്.ആര്‍.പി പറയുന്നത്.ഹസ്സന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications