മാറാട് റിപ്പോര്‍ട്ട്: സര്‍ക്കാരിന് ഭയമില്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഭയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇപ്പോള്‍ സഭാ സമ്മേളനം നടക്കാത്തതിനാല്‍ നിയമസഭയില്‍ റിപ്പോര്‍ട്ട് വയ്ക്കാന്‍ കഴിയില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്ന പ്രക്രിയ തടസപ്പെടാന്‍ അതാണ് കാരണം.
മാറാട് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് താന്‍ സ്വീകരിച്ചിട്ടുണ്ട്. നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരിന്റെ തീരുമാനമെടുക്കുന്നതിനായി അത് ആഭ്യന്തര വകുപ്പ് പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് തനിക്കറിയില്ല.
മാറാട് കലാപത്തിനു പിന്നില്‍ സിപിഎമ്മാണെന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അത്തരം വിവരങ്ങള്‍ എങ്ങനെയാണ് ലഭിച്ചതെന്ന് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രവി എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും അതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മമന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications