Get Updates
Get notified of breaking news, exclusive insights, and must-see stories!

മേലൂര്‍ വധക്കേസില്‍ 14 പ്രതികള്‍ക്കും ജീവപര്യന്തം

തലശേരി: മേലൂരില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പേര്‍ക്കും ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എടക്കണ്ടി ദിനേശന്‍ (43), പന്നിയോടന്‍ ശിവദാസന്‍ (31), എടക്കണ്ടി അശോകന്‍ (38), കല്യാണവീട്ടില്‍ മഹേഷ് (26), കല്യാണവീട്ടില്‍ ജിതേഷ് (25), വലിയമുറ്റത്തെ നിഷാന്ത് (23), ഉച്ചുമ്മല്‍ സത്യന്‍ (36), എന്‍.കെ.ബൈജു (27), മലയനാണ്ടി സുരേഷ്ബാബു (46), പച്ചേയന്‍ ശശി (44), വെള്ളോറ ഇട്ടൂപ്പി പ്രദീപന്‍ (34), വടയില്‍ റനീഷ് (24), നടുക്കണ്ടി രവി (54), ചെറുവാരി പന്നിയോടന്‍ ശ്രീധരന്‍ (64) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ മേലൂര്‍ കലാമന്ദിരത്തിനു സമീപം ലസി നിവാസില്‍ സി.കെ.സുജീഷ്, പവിത്രാലയത്തില്‍ പി.സുനില്‍ എന്നിവരെ മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് ഇവര്‍ സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+