Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ ജനവികാരമില്ല: മുഖ്യമന്ത്രി

കോഴിക്കോട്: സര്‍ക്കാര്‍ വിരുദ്ധ വികാരം ഉയര്‍ത്തുന്നതില്‍ സിപിഎം പരാജപ്പെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സാധാരണ ഗതിയില്‍ അഞ്ചു കൊല്ലം ഭരിച്ചിറങ്ങുന്ന സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരമൊരു വികാരം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനവികാരം മനസിലാക്കുന്നതില്‍ സിപിഎം തുടരെ പരാജയപ്പെടുകയാണ്. തെറ്റുകളില്‍ നിന്നും അവര്‍ പാഠം പഠിക്കുന്നില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഒഴിവാക്കേണ്ടുന്ന വ്യവസ്ഥകളെന്തെന്ന് സിപിഎം വ്യക്തമാക്കണം. സ്മാര്‍ട്ട് സിറ്റി പദ്ധതി തടസപ്പെടുത്തിയതില്‍ സിപിഎമ്മാണ് ഉത്തരവാദി.

മാറാട് കലാപത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ തന്റെ മുമ്പില്‍ എത്തിയിട്ടില്ലെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+