റീപോളിംഗ് ശതമാനം കൂടി
കൊല്ലം: ബുധനാഴ്ച കരുനാഗപ്പള്ളി, ചവറ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ നടന്ന റീപോളിംഗില്‍ പോളിംഗ് ശതമാനം കൂടി.
ചവറ മണ്ഡലത്തിലെ 4, 66, 85 ബൂത്തുകളായ പനയന്നാര്‍കാവ് ശ്രീവല്ലഭായി പട്ടേല്‍ സ്മാരക എച്ച്.എസ്.എസ്, അരിനല്ലൂര്‍ വടക്ക് എന്‍.എസ്.എസ് എല്‍.പി.എസ്, വടക്കുംഭാഗം, കരുനാഗപ്പള്ളി മണ്ഡലത്തിലെ 90-ാം നമ്പര്‍ ബൂത്തായ കോഴിക്കോട് എസ്.കെ. വി.യു.പി.എസ് എന്നീ ബൂത്തുകളിലാണ് ബുധനാഴ്ച റീപോളിംഗ് നടക്കുന്നത്.
കരുനാഗപ്പള്ളിയിലെ 90 -ാം നമ്പര്‍ ബൂത്തില്‍ 22 ഏപ്രിലില്‍ നടന്നതിനേക്കാല്‍ 32 വോട്ടുകള്‍ കൂടുതലായി പോള്‍ ചെയ്തു- 88.57 ശതമാനം. ആകെ 1050 വോട്ടര്‍മാരാണ് ഈ ബൂത്തിലുള്ളത്.
ചവറയിലെ നാലാം നമ്പര്‍ ബൂത്തില്‍ 63 വോട്ടുകള്‍ ഇത്തവണ കൂടുതലായി പോള്‍ ചെയ്തു. ഇത്തവണത്തെ വോട്ടിംഗ് ശതമാനം 80.05 ശതമാനം ആണ്. അതേസമയം 66 -ാം നമ്പര്‍ ബൂത്തില്‍ 59 വോട്ടുകള്‍ കൂടുതലായി പോള്‍ ചെയ്ത് വോട്ടിംഗ് ശതമാനം 87 ആയി ഉയര്‍ന്നു. 85 -ാം നമ്പര്‍ ബൂത്തില്‍ 32 വോട്ടുകള്‍ കൂടുതലായി പോള്‍ ചെയ്തു- 84.68 ശതമാനം പോളിംഗ്.












Click it and Unblock the Notifications