Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്തുണ പിന്‍വലിക്കില്ല: എസ്.ആര്‍.പി

കണ്ണൂര്‍: തിരഞ്ഞെടുപ്പിന് ശേഷം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് .രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ഇക്കാര്യം മുന്നണി ചര്‍ച്ചചെയ്തിട്ടില്ല. എന്നാല്‍ സീറ്റും വോട്ടും വര്‍ദ്ധിപ്പിച്ചാല്‍ കേന്ദ്രസര്‍ക്കാറില്‍ കുടുതല്‍ ശക്തമായ സമ്മര്‍ദം ചെലുത്താന്‍ ഇടതു പാര്‍ട്ടികള്‍ക്കു സാധിക്കും. പ്രകാശ് കാരാട്ട് ഉദ്ദേശിച്ചതും അത്രമാത്രമാണെന്ന് എസ്.ആര്‍.പി വ്യക്തമാക്കി.

ഉറച്ച സാമ്രാജ്യത്വവിരുദ്ധനിലപാടും മതേതരനിലപാടുമാണ് ഇടതുമുന്നണിയുടെ കരുത്ത്. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടാന്‍ അനുവദിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് തുടരും. കേന്ദ്രസര്‍ക്കാര്‍ പൊതുമിനിമം പരിപാടിയില്‍ ഉറച്ചു നില്‍ക്കണം. അദ്ദേഹം തുടര്‍ന്നു.

സി പി എം സംസ്ഥാനവികസനത്തിന് എതിരാണെന്ന പ്രചാരണം ശരിയല്ല.സാധാരണക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ് പാര്‍ട്ടിയുടെ വികസനകാഴ്ചപ്പാട്. യു ഡി എഫിന് അങ്ങനെയുള്ള നയങ്ങളില്ല. മുഖ്യമന്ത്രിയാരെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. നയമാണ് പാര്‍ട്ടിയുടെ സൈന്യാധിപന്‍. പാര്‍ട്ടിയിലും ഭരണരംഗത്തും മുന്നണിയുടെ കെട്ടുറപ്പു സൂക്ഷിക്കുക, ജനപിന്തുണയും നേതൃപാടവവും ഉണ്ടായിരിക്കുക ഇത്തരം കാര്യങ്ങളൊക്കെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കാവശ്യമാണ് സി ആര്‍ പി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+