വി.എസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി: പി.സി.ജോര്‍ജ്
കോഴിക്കോട്: എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വി.എസ്.അച്യുതാനന്ദന്‍ തന്നെയാണെന്ന് കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവ് പി.സി.ജോര്‍ജ്.
വി.എസിനെ വികസന വിരോധികളെന്ന് വിശേഷിപ്പിക്കുന്നവരാണ് യഥാര്‍ഥ വികസന വിരോധികള്‍. മനുഷ്യവിരുദ്ധമായ വികസനമല്ല വേണ്ടത്. വികസന പ്രശ്നത്തില്‍ മാനുഷികമായ സമീപനമാണ് വി.എസ് സ്വീകരിക്കുന്നതെന്ന് ജോര്‍ജ് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തുകൊണ്ടാണ് സര്‍ക്കാര്‍ വെളിപ്പെടുത്താത്തതെന്ന് ജോര്‍ജ് ചോദിച്ചു.












Click it and Unblock the Notifications