വ്യോമാക്രമണം: ശ്രീലങ്കയില്‍ 40,000 പേര്‍ വീടുവിട്ടോടി
കൊളംബോ: വടക്കുകിഴക്കന്‍ ശ്രീലങ്കയിലെ പുലി മേഖലകളില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി 40,000ഓളം പേര്‍ വീടുകള്‍ വിട്ട് പലായനം ചെയ്തതായി എല്‍ടിടിഇ അറിയിച്ചു.
വ്യാഴാഴ്ച വീണ്ടും ആക്രമണമുണ്ടായില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയും ട്രിങ്കോമാലിയിലുണ്ടായ വ്യോമാക്രമണങ്ങളില്‍ ഒരു ഡസനോളം പേര്‍ മരിച്ചിട്ടുണ്ട്. 2002ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം സൈന്യം നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.
വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വീടുവിട്ടോടിയവര്‍ക്ക് അഭയം നല്‍കാനായി വേണ്ടതു ചെയ്യുമെന്ന് എല്‍ടിടിഇ അറിയിച്ചു.












Click it and Unblock the Notifications