ഓഹരി സൂചിക 490 പോയിന്റ് ഇടിഞ്ഞു
മുംബൈ: 24 ഓപ്പറേറ്റര്‍മാര്‍ക്കും 85 ധനകാര്യ സ്ഥാപനങ്ങള്‍ക്കും സെബി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഓഹരി വിപണിയില്‍ കനത്ത ഇടിവ്. രാവിലത്തെ വ്യാപാരത്തില്‍ 490 പോയിന്റാണ് സൂചിക ഇടിഞ്ഞത്.
യെസ് ബാങ്ക്, ഐഡിഎഫ്സി തുടങ്ങിയവയുടെ പ്രാഥമിക ഓഹരി വില്പനയില്‍ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഇന്ത്യാബുള്‍സ്, കാര്‍വി സ്റോക്ക് ബ്രോക്ക് ബ്രോക്കിംഗ് തുടങ്ങിയ 24 ഓപ്പറേറ്റര്‍മാര്‍ക്കും 85 ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ചയാണ് സെബി വിലക്ക് ഏര്‍പ്പെടുത്തിയത്.
വ്യാഴാഴ്ച 103 പോയിന്റോളം താഴ്ന്ന സൂചിക വെള്ളിയാഴ്ച 490.41 പോയിന്റ് ഇടിഞ്ഞ് 11,344.61ലെത്തുകയായിരുന്നു. 2004 മെയ് 17നു ശേഷമുണ്ടായ ഓഹരി വിപണിയിലെ ഏറ്റവും കനത്ത ഇടിച്ചിലാണിത്.
ഭെല്‍, ലാര്‍സന്‍ ആന്റ് ടര്‍ബോ, ടാറ്റ കണ്‍സള്‍ട്ടന്‍സി, ഗ്രാസിം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് എനര്‍ജി, ടാറ്റ സ്റീല്‍ തുടങ്ങിയ കമ്പനികള്‍ക്ക് നഷ്ടം നേരിടേണ്ടിവന്നു.












Click it and Unblock the Notifications