ആന്തമാനില്‍ കൊടുങ്കാറ്റിന് സാധ്യത
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് മാല രൂപം കൊണ്ടു. പോര്‍ട്ട് ബ്ലെയറിന് 250 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഇപ്പോള്‍ ചുഴലി സ്ഥിതി ചെയ്യുന്നത്.
ആന്തമാന്‍ ദ്വീപില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അരകന്‍ തീരത്തിനു നേരെ ചുഴലിക്കൊടുങ്കാറ്റ് നീങ്ങിയേക്കുമെന്നാണ് സൂചന.
മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കൊടുങ്കാറ്റ് നീങ്ങുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ആന്തമാന്‍ ദ്വീപിലെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചേക്കും. അടുത്ത 36 മണിക്കൂറില്‍ ആന്തമാനിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്.












Click it and Unblock the Notifications